മട്ടന്നൂരിൽ ഇലക്ട്രിക് ലൈനും മരവും പൊട്ടിവീണ് അപകടം; ബൈക്ക് യാത്രികൻ മരിച്ചു
മട്ടന്നൂരിൽ വായന്തോടിൽ ഇലക്ട്രിക് ലൈനും മരവും പൊട്ടിവീണ് അപകടം. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനായ ഒരാൾ മരിച്ചു. ഇടുമ്പ സ്വദേശി അജ്മൽ ആണ് മരിച്ചത്.
ഇലക്ട്രിക്ക് ലൈൻ പൊട്ടി ബൈക്കിനു മുകളിലേക്കാണ് വീണത് . രണ്ടുപേരാണ് ബൈക്കിൽ യാത്ര ചെയ്തത്. കൂടെയുണ്ടായിരുന്ന ഇടുമ്പ സ്വദേശി നാദിർ എന്നയാളെ പരിക്കുകളോടെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദിറിനെ പരിക്കുകൾ ഗുരുതരമല്ല.
മട്ടന്നൂർ വായന്തോട് LIC ഓഫീസിനു മുന്നിലാണ് മരവും ലൈനും പൊട്ടിവീണ് വാഹനം അപകടത്തിൽ പെട്ടത്. മട്ടന്നൂർ കണ്ണൂർ റോഡ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്
ليست هناك تعليقات
إرسال تعليق