ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
കണ്ണൂർ:
ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.കയരളം സ്വദേശി അറബുന്നീസ (55) ആണ് മരിച്ചത്. കണ്ണൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ടാങ്കറും പുതിയതെരു ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
തിങ്കളാഴ്ച പകൽ 12ന് പൊടിക്കുണ്ട് മിൽമയ്ക്ക് സമീപത്തുവെച്ചാണ് അപകടം നടന്നത്. സഹയാത്രികനായ ഭർത്താവിനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ليست هناك تعليقات
إرسال تعليق