എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; ബിജെപി പ്രവർത്തകൻ പിടിയിൽ
കോഴിക്കോട്:
കോഴിക്കോട് നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ബിജെപി പ്രവർത്തകനായ ഇയ്യങ്കോട് പീറ്റപൊയിൽ സുമേഷിനെയാണ് (36) നാദാപുരം സി.ഐ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഓണപ്പൂക്കളമൊരുക്കാൻ വീടിന് സമീപത്ത് പൂവ് പറിക്കുന്നതിനിടെയാണ് എട്ടാം ക്ലാസുകാരിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നാദാപുരം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ليست هناك تعليقات
إرسال تعليق