ഓട്ടോ കാറിനു മുകളിലേക്ക് ഉരുണ്ടുവീണു.ദുരന്തം ഒഴിവായത് തലനാരിഴക്ക്.
പയ്യന്നൂർ മുനിസിപ്പൽ ഓഫീസിനു സമീപം നിർത്തിയിട്ട ഓട്ടോ പിന്നോട്ടു രുണ്ട് 10 അടി താഴെ നിർത്തിയിരുന്ന കാറിനു മുകളിലേക്കു വീണു. ഓട്ടോ നിർത്തി ഡ്രൈവർ മറ്റൊരു ഷോപ്പിലേക്കു പോകുന്ന സമയം താഴെ കാറിൽ കുട്ടികളടക്കം യാത്രക്കാരുണ്ടായിരുന്നു. ഇവിടെ റോഡിന് ചെറിയ ചെരിവ് ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് ഓട്ടോ ഡ്രൈവർ തിരിഞ്ഞു നോക്കിയപ്പോൾ ഒട്ടോ പിന്നോട്ടുരുണ്ട് കാറിനു മുകളിൽ പതിക്കുന്നതാണ് കണ്ടത്.ഈ സമയം കാറിലുണ്ടായിരുന്നവർ ഇറങ്ങിയതേയുണ്ടായി രുന്നുള്ളൂ .ഓട്ടോയിൽ യാത്രക്കാരില്ലായിരുന്നു. ആർക്കും പരിക്കില്ല. പിന്നീട് ഓടിക്കൂടിയവരും പോലീസും ക്രയിനുപയോഗിച്ച് ഓട്ടോ ഉയർത്തി.
ليست هناك تعليقات
إرسال تعليق