Header Ads

  • Breaking News

    യുവതിയെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    ഹോട്ടൽ മുറിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പുതിയതെരു രാജേഷ് റസിഡൻസിയിലെ മുറിയിലാണ്  ബുധനാഴ്ച രാത്രി യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ധർമ്മശാല എഞ്ചിനിയറിങ് കോളേജിന് സമീപം താമസിക്കുന്ന അഖില (36) നെയാണ്  തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

     ചൊവ്വാഴ്ച രാവിലെ കണ്ണൂരിലെ  ടെക്സ്റ്റൈൽ സ്ഥാപനത്തിൽ ഇൻറർവ്യൂ ഉണ്ടെന്ന് പറഞ്ഞാണ് യുവതി ഹോട്ടലിൽ മുറിയെടുത്തത്. ബുധനാഴ്ച്ച വൈകിട്ട് ഹോട്ടൽ മുറി വൃത്തിയാക്കുന്നതിന് എത്തിയ ജീവനക്കാരി അഖില താമസിച്ച മുറിയുടെ വാതിൽ മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് ജീവനക്കാരുടെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


    വളപട്ടണം എസ് എച്ച് ഒ എം കൃഷ്ണൻ,എസ് ഐ എം ഷീജു, എസ് ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad