വീണ്ടും തീപിടിത്തം; കംപ്യൂട്ടറും ഫയലുകളും കത്തി നശിച്ചു
വയനാട് സിവിൽ സ്റ്റേഷനിലെ സാമൂഹ്യ ക്ഷേമ ഓഫീസിൽ തീപിടിത്തം. കമ്പ്യൂട്ടറും നിരവധി ഫയലുകൾ സൂക്ഷിച്ച അലമാരയും കത്തിനശിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൽപ്പറ്റ ഫയർഫോഴ്സിലെ ഒരു യൂണിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി. നേരത്തെ സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
വയനാട് കളക്ടറേറ്റിൽ തീപിടിത്തം; കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ചു
ليست هناك تعليقات
إرسال تعليق