പയ്യന്നൂരിൽ എ.ടി.എമ്മിൽനിന്ന് പണമെടുക്കാനെത്തിയ വയോധികനെ മർദിച്ചവശനാക്കി
പയ്യന്നൂരിൽ
എ.ടി.എമ്മിൽനിന്ന്
പണമെടുക്കാനെത്തിയ വയോധികനെ
മർദിച്ചവശനാക്കി പണം കവർന്ന
സംഭവത്തിൽ കണ്ടാലറിയാവുന്ന
മൂന്നാളുകളുടെ പേരിൽ പയ്യന്നൂർ
പോലീസ് കേസെടുത്തു.
സോയിൽ കൺസർവേഷൻ
വകുപ്പിൽനിന്ന് വിരമിച്ച കൊക്കാനിശ്ശേരി
മഠത്തുംപടിയിലെ കോളിയാട്ട് കമ്മാരന്റെ
(76) പരാതിയിലാണ് കേസ്.
ഞായറാഴ്ച വൈകീട്ട്
അഞ്ചരയോടെയാണ് സംഭവം.
എൽ.ഐ.സി. ജങ്ഷന് സമീപത്തെ
എ.ടി.എമ്മിലെത്തിയതായിരുന്നു ഇദ്ദേഹം.
എ.ടി.എമ്മിന് മുന്നിലുണ്ടായിരുന്നവരോട്
എ.ടി.എമ്മിൽ പണമുണ്ടോ എന്ന്
ചോദിച്ചതോടെ മർദിക്കുകയായിരുന്നെന്ന്
പരാതിയിൽ പറയുന്നു. അടിച്ചും
തള്ളിയും താഴെയിട്ടശേഷവും മർദനം
തുടരുന്നതിനിടയിൽ ഷർട്ടിന്റെ
കീശയിലുണ്ടായിരുന്ന 2,000 രൂപ
അക്രമികൾ കൈക്കലാക്കിയെന്നും
18,000 രൂപ വിലവരുന്ന സ്മാർട്ട്ഫോൺ
എറിഞ്ഞ് തകർത്തെന്നും പരാതിയിലുണ്ട്.
സംഭവത്തിനുശേഷം സംഘം ഓട്ടോയിൽ
കയറി രക്ഷപ്പെട്ടു. പയ്യന്നൂരിലെ സ്വകാര്യ
ആശുപത്രിയിൽ ചികിത്സ തേടിയ
വയോധികനിൽനിന്ന് മൊഴിയെടുത്ത
പോലീസ് എ.ടി.എമ്മിലെ നിരീക്ഷണ
ക്യാമറ ദ്യശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق