Header Ads

  • Breaking News

    ഓൺലൈൻ പോർട്ടലിന്റെ പേരിൽ വ്യാജ വാർത്ത സൃഷ്ട്ടിച്ച സംഭവം; നവമാധ്യമ കൂട്ടായ്മ ശക്തമായി പ്രതിഷേധിച്ചു; പോലീസിൽ പരാതി നൽകി



    കണ്ണൂർ : 
    കേളകം മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'നാട്ടിലെ വാർത്ത' എന്ന ഓൺലൈൻ ചാനലിൻ്റെ പേരും വാട്സ് അപ്പ് ഗ്രൂപ്പ് ലിങ്കും ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ നവമാധ്യമ കൂട്ടായ്‌മ പ്രതിഷേധിച്ചു. വ്യാജ പ്രചാരണം നടത്തിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കേളകം എസ് എച്ച് ഒ ക്ക് പരാതി നൽകി. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം.കോവിഡ് സമ്പർക്കം കാരണം കാക്കയങ്ങാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടച്ചിടും എന്ന വ്യാജ വാർത്ത നാട്ടിലെ വാർത്തയുടെ പേരും ലിങ്കും ഉപയോഗിച്ച് പ്രചരിപ്പിക്കുകയായിരുന്നു. പ്രചരിപ്പിച്ചയാളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസും അറിയിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad