Header Ads

  • Breaking News

    കറുപ്പ് നിറം, ആർക്കും സ്നേഹമില്ല, കൂട്ടുകാർ കളിയാക്കി: ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കി


    തിരുവനന്തപുരം :
    കറുപ്പു നിറത്തിന്റെ പേരില്‍ സഹപാഠികള്‍ കളിയാക്കിയതിലുള്ള മനോവിഷമത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് കൊപ്പം അരശുപറമ്ബ് സരസ്വതിഭവനില്‍ എസ്‌എസ് ആരതി(19) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
    കഴിഞ്ഞ ദിവസം വൈകിട്ട് അച്ഛനും അമ്മയും വീട്ടിലില്ലായിരുന്ന സമയത്താണ് ആരതി ഫാനില്‍ കെട്ടിത്തൂങ്ങിയത്. ഇളയ സഹോദരി ആവണി ആ സമയത്ത് കുളിമുറിയിലായിരുന്നു. പുറത്തുവന്നപ്പോഴാണ് ഷാളില്‍ തൂങ്ങിയ നിലയില്‍ ആരതിയെ കണ്ടത്.
    ഫാനിലെ കെട്ടു മുറിച്ച്‌ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആരതി എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. നിറം കറുപ്പായതിനാൽ ആർക്കും തന്നോട് ആർക്കും സ്നേഹമില്ല എന്നായിരുന്നു ആത്മഹത്യ കുറിപ്പിൽ പറയുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad