ഏഴോം പഞ്ചായത്തിൽ ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചു
ഏഴോം പഞ്ചായത്തിലെ ആറാംവാർഡ് ഒഴികെ ഉള്ള വ്യാപാരസ്ഥാപനങ്ങൾ 18/8/2020ന് രാവിലെ 8മണി മുതൽ വൈകിട്ട് 5മണി വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായി.
അറിയിപ്പ്
ഏഴോം പഞ്ചയത്തിൽ ഇന്ന് നടന്ന ജാഗ്രതാ സമിതി യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തതായി പ്രസിഡണ്ട ഡി.വിമല അറിയിച്ചിട്ടുണ്ട്.
1. ആറാം വാർഡിൽ ലോക് ഡൌൺ ആയിരിക്കും. കടകൾ തുറക്കാൻ അനുമതി ഇല്ല.
2. ആറാം വാർഡ് ഒഴിച്ചുള്ള മറ്റെല്ലായിടത്തും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 8 മുതൽ 5 മണി വരെ.
3. മത്സ്യം, കോഴി കടകൾ രാവിലെ 8 മണി മുതൽ 4 മണി വരെ മാത്രം.
4. കോട്ടക്കീൽ മുക്കിലുള്ള മത്സ്യം, കോഴി കടകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കാൻ പാടില്ല.
ليست هناك تعليقات
إرسال تعليق