ജില്ലയിൽ കോവിഡ് റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 2000 കവിഞ്ഞു
കണ്ണൂർ ജില്ലയിൽ കോവിഡ് റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 2000 കവിഞ്ഞു. ഞായറാഴ്ച 52 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ 2031 പേരാണ് ഇതിനകം രോഗബാധിതരായത്. ഇപ്പോഴും സമ്പർക്ക രോഗികളുടെ എണ്ണം താരതമ്യേന കുറവാണെന്നത് ആശ്വാസകരമാണ്. മാർച്ച് 12നാണ് ആദ്യ കോവിഡ് പൊസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്. ജൂലൈ 22ന് രോഗികൾ ആയിരത്തിലെത്തി. നാലുമാസവും 12 ദിവസവും (132 ദിവസം) കൊണ്ടാണ് ആദ്യ 1000 തികഞ്ഞതെങ്കിൽ തുടർന്ന് രണ്ടായിരത്തിലെത്താൻ എടുത്തത് 25 ദിവസം മാത്രം.
ليست هناك تعليقات
إرسال تعليق