Header Ads

  • Breaking News

    കൊവിഡിനെ ചെറുക്കാന്‍ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ഇനി തെര്‍മല്‍ ക്യാമറയും


    കൊവിഡ് പ്രതിരോധം ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തെര്‍മല്‍ ക്യാമറ സ്ഥാപിച്ചു. സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി സ്ഥാപിച്ച തെര്‍മല്‍ ക്യാമറ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന തെര്‍മല്‍ ക്യാമറയാണ് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ സ്ഥാപിച്ചത്. മൂന്ന് മീറ്റര്‍ അകലത്തില്‍ നിന്ന് ഇത് യാത്രക്കാരുടെ ശരീര താപനില പരിശോധിക്കും. 37.2 ഡിഗ്രി സെല്‍ഷ്യസാണ് തെര്‍മല്‍ ക്യാമറയിലെ സാധാരണ താപനില.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad