Header Ads

  • Breaking News

    മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിനതടവ്


    മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിനതടവ് വിധിച്ച് കോടതി. കോട്ടയം പോക്സോ കോടതിയാണ് വെള്ളൂർ സ്വദേശിയായ പിതാവിന് ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ ഇയാൾ അരലക്ഷം രൂപ പിഴ നൽകണമെന്നും കോടതി ഉത്തരവിട്ടു
    വെള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ വച്ചായിരുന്നു സംഭവം നടന്നത്. അമ്മ നേരത്തേ മരിച്ചു പോയ പെൺകുട്ടി അച്ഛന്റെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. ഈ സമയത്താണ് കുട്ടി ഗർഭിണിയാകുന്നത്.
    വീടിന്റെ സമീപത്തു താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് പീഡിപ്പിച്ചതെന്ന് പറയാൻ പിതാവ് മകളെ നിർബന്ധിച്ചു. തുടർന്ന് പോലീസ് അനിൽ എന്ന ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ കേസെടുത്തിരുന്നു. ഇതിനു ശേഷം കുട്ടിയെ എറണാകുളത്തെ നിർഭയ കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡനത്തിനിരയാക്കിയതിത് പിതാവാണെന്ന് പറഞ്ഞത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad