Header Ads

  • Breaking News

    ഏഴോം പഞ്ചായത്തിൽ 7 പേർക്ക് കോവിഡ്


    ഏഴോം: ഇന്ന് കണ്ണോം എൽ .പി .സ്ക്കൂളിൽ സംഘടിപ്പിച്ച  റാപ്പിഡ് ടെസ്റ്റിൽ 6 പേർക്കും മറ്റൊരാൾക്കും കൂടി 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.സമ്പർക്ക വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മൂന്നാം തവണയാണ് ഏഴോം പഞ്ചായത്തിൽ റാപ്പിഡ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ആറാം വാർഡിൽ 5 പേർക്കും അഞ്ചാം വാർഡിൽ ഒരാൾക്കും രണ്ടാം വാർഡിൽ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.139 പേരാണ് ടെസ്റ്റിന് എത്തിയത്.ആറാം വാർഡ് - പുരുഷൻ - (47) പുരുഷൻ(38) ആൺകുട്ടി (5), സ്ത്രീ (35) സ്ത്രീ (59)
    അഞ്ചാം വാർഡ് - പുരുഷൻ (47)
    രണ്ടാം വാർഡ് - പുരുഷൻ(35) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്
    അടിപ്പാലം സ്വദേശികൾ - 4 പേർ
    1 കണ്ണോം സ്വദേശി -
    1 നരിക്കോട് സ്വദേശി 

    വരും ദിവസങ്ങളിൽ കൂടുതൽ ടെസ്റ്റുകൾ സംഘടിപ്പിക്കേണ്ടി വരുമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലവും മാസ്ക്കും നിർബന്ധമായും പാലിക്കണമെന്നും ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.മധു അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad