Header Ads

  • Breaking News

    ജില്ലയിലെ 34 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

    ജില്ലയിലെ 34 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
    ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 34 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആറളം 1, 11, 17, പായം 8, അഴിക്കോട് 3, 13 ചെറുകുന്ന് 9, കോട്ടയം മലബാര്‍ 10, പെരളശ്ശേരി 9, വേങ്ങാട് 6, 19, പാപ്പിനിശ്ശേരി 9, ചെങ്ങളായി 6, കുന്നോത്തുപറമ്പ 19, നാറാത്ത് 13, അയ്യന്‍കുന്ന് 2, പാനൂര്‍ 21, 27, തൃപ്പങ്ങോട്ടൂര്‍ 1, പിണറായി 6, പന്ന്യന്നൂര്‍ 6, ചിറ്റാരിപറമ്പ 8, ചൊക്ലി 9, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 42, വളപട്ടണം 3, ഇരിക്കൂര്‍ 9, മുഴക്കുന്ന് 15, മാങ്ങാട്ടിടം 1 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
    അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കുന്നോത്തുപറമ്പ 20, എരമം കുറ്റൂര്‍ 11, കരിവെള്ളൂര്‍ പെരളം 6, മാട്ടൂല്‍ 3, പെരിങ്ങോം വയക്കര 1, പയ്യന്നൂര്‍ 26 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad