നിയമസഭ സമ്മേളനത്തിനെത്തിയ 2 പേർക്ക് കൊവിഡ്!
നിയമസഭ സമ്മേളനം ആരംഭിച്ചിരിക്കെ എംഎൽഎയുടെ പിഎക്കും നിയമസഭാ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. എംഎൽഎ ഹോസ്റ്റലിൽ തന്നെ ഉണ്ടായിരുന്ന എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ പിഎക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. അതിനിടെയാണ് നിയമസഭാ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് നിയമസഭാ സമ്മേളനം നടക്കുന്നത്.
ليست هناك تعليقات
إرسال تعليق