DYFI ബേഡകം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് DFO ഓഫീസ് ഉപരോധിച്ചു
കുറ്റിക്കോൽ പഞ്ചായത്തിലേ കാട്ടാന, വന്യ മൃഗ ശല്യത്തിനു ശാശ്വത പരിഹാരം കാണണം എന്നാവശ്യപ്പെട്ട് DYFI ബേഡകം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് DFO ഓഫീസ് ഉപരോധിച്ചു. Dyfi ജില്ല സെക്രട്ടി CJ സജിത്ത് ഉദ്ഘാടനം ചെയ്തു.
കാട്ടാനകളുടെ ആക്രമണത്തിൽ നിന്നും കാർഷിക വിളകളെ സംരക്ഷിക്കുക,വന്യ ജീവി ആക്രമണത്തിൽനിന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക,വനാതിർത്തികളിൽ സോളാർ കമ്പിവേലി സ്ഥാപിക്കുക,കാട്ടാനകൾ കൃഷി നശിപ്പിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുക. എന്നി ആവശൃങ്ങള്‍ ഉന്നയിച്ച് ആയിരുന്നു ധര്‍ണ്ണാ.
ليست هناك تعليقات
إرسال تعليق