Header Ads

  • Breaking News

    സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് എറണാകുളം തടിക്കക്കടവ് സ്വദേശി


    സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തടിക്കക്കടവ് വെളിയത്തുനാട് സ്വദേശി തോപ്പില്‍ വീട്ടില്‍ കുഞ്ഞിവീരാന്‍ (67) ആണ് മരിച്ചത്. ഇദ്ദേഹത്തിന് കടുത്ത രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നു.

    ജൂലൈ എട്ടിനാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുഞ്ഞുവീരാനെ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 41 ആയി. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad