യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഇൻറർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
കായംകുളം:
യുവതിയുടെ മോര്‍ഫ് ചെയ്‌ത നഗ്ന ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്‌റ്റില്‍. ഭീഷണി തുടര്‍ന്നതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൃഷ്‌ണപുരം മേനാത്തേരി ചിപ്പി വീട്ടില്‍ ഉണ്ണി(30)യെയാണ് അറസ്‌റ്റ് ചെയ്‌തത്.
കൃഷ്‌ണപുരം സ്വദേശിയായ യുവതിയുമായി സൗഹൃദത്തിലായശേഷം ഇവരുടെ തകരാറിലായ മൂന്നു മൊബൈല്‍ ഫോണുകള്‍ ശരിയാക്കി നല്‍കാമെന്നു പറഞ്ഞു വാങ്ങി.യുവതി ഉപയോഗിച്ചിരുന്ന ഇ-മെയില്‍ ഐ.ഡികളും മറ്റ് ആപ്ലിക്കേഷനുകളും ഹാക്ക് ചെയ്‌ത് അവരുടെ ഫോട്ടോകളെടുത്തശേഷം മോര്‍ഫ് ചെയ്‌ത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ അപഹരിക്കുകയായിരുന്നു

ليست هناك تعليقات
إرسال تعليق