സംസ്ഥാനത്ത് നാളെ വാഹനപണിമുടക്ക്
തിരുവനന്തപുരം:
സംസ്ഥാനത്ത് വെള്ളിയാഴ്ച മോട്ടോർ തൊഴിലാളി സംയുക്ത സമര സമിതി പണിമുടക്കും. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. രാവിലെ ആറു മുതല്‍ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം തടയുക, ഓട്ടോ ടാക്സി ചാര്‍ജ് വര്‍ധിപ്പിക്കുക, പെട്രോളും ഡീസലും ടാക്സി വാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക, പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, ഓട്ടോ ടാക്സി നിരക്ക് കാലോചിതമായി പുതുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്

ليست هناك تعليقات
إرسال تعليق