Header Ads

  • Breaking News

    മുഖ്യമന്ത്രി രാജിവെക്കണം; വെങ്ങരയിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു


    മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെങ്ങരയിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയിൽ ലോകം മുഴുവൻ ദുരിതം അനുഭവിക്കുമ്പോൾ അതിന്റെ മറവിൽ അഴിമതികൾ മാത്രം നടത്തുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു പ്രതിഷേധം.
    യൂത്ത് കോൺഗ്രസ്‌ കല്യാശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ്‌ സുധീഷ് വെള്ളച്ചാൽ, എം വി മനോജ്‌, രാഹുൽ പി പി, റാഹിബ്‌ കെ ഇ, സൂരജ് വെങ്ങര, ശ്രീരാഗ് വി വി,ദീപക്ക്, രാഹുൽ വി കെ വി, ശ്രീരാഗ് വി കെ വി, അതുൽ വെങ്ങര, ശ്രീരാഗ് ബി പി, നിയാസ്, കോൺഗ്രസ്‌ മാടായി മണ്ഡലം പ്രസിഡന്റ്‌ സുധീർ വെങ്ങര, രാമചന്ദ്രൻ വി വി, നന്ദനൻ കെ വി, ബാബു വി കെ വി തുടങ്ങിയവർ നേതൃത്വം നൽകി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad