എൽ എസ് എസ് പരീക്ഷയിൽ ചരിത്ര വിജയം സമ്മാനിച്ച കാനൂൽ ജൂബിലിയിലെ അഭിമാനതാരങ്ങളെ വീടുകളിൽ എത്തി അനുമോദിച്ചു
മോറാഴ : 2019-20 അധ്യയന വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ ചരിത്ര വിജയം സമ്മാനിച്ച നിഹാൽ എം നികേഷ്, നിയതി.പി, ആര്യനന്ദ അരുൺ, ആഷ്മിക ഷാജി, അനിക.കെ, സന്മയ.ഒ എന്നിവരെ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ വീടുകളിൽ എത്തി അനുമോദിച്ചു.ആന്തൂർ നഗരസഭ വാർഡ് കൗൺസിലർമാരായ ശ്രീമതി. എം.പ്രീത, ശ്രീമതി. കെ.ജെഷി എന്നിവർ ചേർന്ന് വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.പി ടി എ പ്രതിനിധിയായ ശ്രീ.സി.സുരേശൻ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ഭാഗമായി ശ്രീ.സുകേഷ്.ഇ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ഇ.കെ.വിനോദൻ, അധ്യാപകരായ ശ്രീമതി. പി. ഇ.മഞ്ജുഷാകുമാരി, ശ്രീ .പി.വി.ദിനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ليست هناك تعليقات
إرسال تعليق