Header Ads

  • Breaking News

    രാജ്യത്തെ സ്മാരകങ്ങള്‍ ജൂലായ് ആറിന് തുറക്കും


    താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും ജൂലായ് ആറുമുതൽ തുറക്കുമെന്ന് സാംസ്കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ അറിയിച്ചു. ആർക്കിയോളജിക്കൽ സർവേയുമായി ചേർന്നാണ് തീരുമാനമെടുത്തതെന്നും മന്ത്രി അറിയിച്ചു.

    കോവിഡ് 19 പശ്ചാത്തലത്തിൽ മാർച്ച് അവസാനത്തോടെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് എല്ലാ സ്മാരകങ്ങളും അടച്ചിരുന്നു.

    സുരക്ഷാ മുൻകരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും സ്മാരകങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad