Header Ads

  • Breaking News

    സംഘർഷം നിലക്കാതെ പള്ളൂർ. സി പി എം പ്രവർത്തകൻ്റെ വീടിന് നേരെ അക്രമം. പൊലീസിന് നേരെ ബോംബേറ്

    മയ്യഴി ചാലക്കര അംബേദ‌്കർ സ‌്കൂളിനടുത്ത സിപിഎം പ്രവർത്തകന്റെ വീടിന‌് നേരെ അക്രമം. സിപിഎം ബ്രാഞ്ച‌് സെക്രട്ടറിയായിരുന്ന പരേതനായ രാജീവന്റെ വീടിന് നേരെയാണ് അക്രമം ഉണ്ടായത്. സായുധരായെത്തിയ ആർഎസ‌്എസ‌് സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. ഹാമർ ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തി വീടിന്റെ തറയിലെ ടൈൽസും ജനറൽ ചില്ലുകളും അടിച്ചുപൊളിക്കുകയായിരുന്നു. വീടാക്രമണമറിഞ്ഞെത്തിയ പള്ളൂർ പൊലീസിന‌് നേരെയും ബോംബേറുണ്ടായി. വാഹനത്തിന‌് മുൻപിൽ വീണാണ‌് പൊട്ടിയത‌്. ആർക്കും പരിക്കില്ല. ഏതാനും പേരെ സംഭവസ്ഥലത്തുനിന്ന‌് പൊലീസ‌് കസ‌്റ്റഡിയിലെടുത്തു. ഞായറാഴ‌്ച രാവിലെ സിപിഎം പ്രവർത്തകനെ ആക്രമിച്ചതിനെ തുടർന്ന‌് പ്രദേശത്ത‌് സംഘർഷാവസ്ഥയുണ്ടായിരുന്നു. തുടർന്ന് യുവമോർച്ച മണ്ഡലം പ്രസിഡൻ്റിനെ അക്രമിക്കുകയും, പ്രവർത്തകൻ്റെ വീട് അക്രമിക്കുകയും ചെയ്തിരുന്നു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് വൈകീട്ട് പള്ളൂർ സ‌്റ്റേഷനിൽ സമാധാന യോഗം ചേർന്നിരുന്നു. ഇതിന‌് പിന്നാലെയാണ‌് ആക്രമണം. കുട്ടികൾ തമ്മിലുണ്ടായ പ്രണയ തർക്കമാണ് രാഷ്ട്രീയ സംഘർഷങ്ങൾക്കിടയാക്കിയതെന്നാണ് പൊലീസിൻ്റെ പക്ഷം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad