പബ്ജി' ഗെയിം നിരോധിച്ച്
'പബ്ജി' ഗെയിം നിരോധിച്ച് പാകിസ്താൻ
ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ തരംഗമായി മാറിയ പബ്‍ജി ഗെയിം നിരോധിച്ച് പാകിസ്താൻ. ഗെയിം യുവാക്കളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായും ആത്മഹത്യ വർധിക്കുന്നുവെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് പാകിസ്താൻ ടെലികോം അതോറിറ്റി (പിടിഎ) ഗെയിം താൽക്കാലികമായി നിരോധിച്ചത്. ഗെയിമിനെതിരെ വ്യാപകമായ പരാതി ലഭിച്ചതായി പിടിഎ വിശദീകരണ കുറിപ്പ് ഇറക്കി.
ليست هناك تعليقات
إرسال تعليق