Header Ads

  • Breaking News

    പ്ലസ് ടുവിന് തോൽക്കുമെന്ന് പേടിച്ച് വിദ്യാർഥിനി തീകൊളുത്തി ജീവനൊടുക്കി


    മണ്ണുത്തി: 

    +2 പരീക്ഷ ഫലം വരുന്നത് പേടിച്ച്‌ വിദ്യാര്‍ത്ഥിനി മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി ജീവനൊടുക്കി. മണ്ണുത്തിക്കടുത്ത് ആറാംകല്ലില്‍ ആമ്ബല്ലൂര്‍ കളരിക്കല്‍ വീട്ടില്‍ വിശ്വംഭരന്റെ മകള്‍ റിയയാണ് (17) ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.

    അമ്മ ലതയോടൊപ്പമാണ് റിയ പതിവായി ഉറങ്ങിയിരുന്നത്. അന്നേദിവസം അമ്മ ഉറങ്ങിയശേഷം തന്റെ പരീക്ഷാഫലം നാളെ വരുമെന്നും ജയപ്രതീക്ഷയില്ലെന്നും അതുകൊണ്ട് പോകുന്നുവെന്നും എഴുതിവച്ച ശേഷമാണ് മറ്റൊരു മുറിയില്‍ കയറി ജീവനൊടുക്കിയത്.

    തീ ആളിപ്പടര്‍ന്നപ്പോള്‍ നിലവിളിച്ച പെണ്‍കുട്ടിയുടെ ശബ്ദം കേട്ട് അമ്മ ഓടിയെത്തി കമ്ബിളിത്തുണി കൊണ്ട് അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

    അമ്മയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മണ്ണുത്തി പൊലീസെത്തി ആംബുലന്‍സില്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെത്തിച്ചു.

    പിതാവ് വിശ്വംഭരന്‍ കുവൈറ്റില്‍ ഡ്രൈവറാണ്. മറ്റു നടപടികള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad