Header Ads

  • Breaking News

    റിമാൻഡ് പ്രതിക്ക് കോവിഡ് -19 റിപ്പോർട്ട് ചെയ്തതോടെ ആറളം പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസുകാർ നിരീക്ഷണത്തിൽ





    മോഷണക്കേസിൽ തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൊബൈൽ ഫോൺ മോഷണ കേസുമായി ബന്ധപ്പെട്ടാണ് റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ ഇരുപത്തിയൊന്നാം തീയതി രാവിലെ 10. 30 ന് ജയിലിൽനിന്നും ആറളം പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. 

    തുടർന്ന് 12 മണിക്ക് കോടതിയിൽ ഹാജരാക്കി. രണ്ടു മണിയോടെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും 2 .30 മുതൽ 3 .30 വരെ വെളിമാനത്ത്  തെളിവെടുപ്പ് നടത്തി. തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം താൽക്കാലിക കൊവിഡ് ജയിലായി പ്രവർത്തിക്കുന്ന സ്ഥലത്ത് പ്രതിയെ  എത്തിക്കുകയായിരുന്നു. പ്രതിയുമായി സമ്പർക്കത്തിലുള്ള നാല് പോലീസുകാരും അന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്ന മറ്റ് 3 പോലീസുകാരുമാണ് ഇപ്പോൾ നിരീക്ഷണത്തിൽ പോയിരിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങുമ്പോൾ പ്രതിക്ക് കോവിഡ് നെഗറ്റീവ് സ്ഥിഥീകരിച്ചിരുന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad