മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കണ്ണൂരില്‍നിന്ന് 1.6 കോടി
ഡിവൈഎഫ്‌ഐ റീസൈക്കിൾ കേരള പദ്ധതിയിലേക്ക് ജില്ലയിൽനിന്ന് 1.6 കോടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി മുന്നോട്ട് വച്ച റീസൈക്കിൾ കേരളയ്‌ക്ക് മികച്ച പ്രതികരണമാണ് ജില്ലയിലുണ്ടായത്. ഒരു മാസംകൊണ്ട് 1,60,09,197 രൂപയാണ് സമാഹരിച്ചത്.
വീടുകൾ കയറിയിറങ്ങി പാഴ്‌വസ്‌തുക്കൾ ശേഖരിച്ചാണ് ജില്ലയിൽ പദ്ധതി തുടങ്ങിയത്. പിന്നീട് ധനസമാഹരണത്തിന് പുതിയ വഴികളുമായാണ് പ്രവർത്തകർ സമൂഹത്തിലേക്കിറങ്ങിയത്.
വീട്ടുപറമ്പിൽ ജോലിയെടുത്തും വാഹനം സർവീസ് ചെയ്‌തും പണം സമാഹരിച്ചു. പഴവും പച്ചക്കറിയും മീനും കർക്കടമരുന്നും കേക്കും അച്ചാറും യുവാക്കൾ വിറ്റു. പൂട്ടിക്കിടന്ന തട്ടുകടകൾ ഏറ്റെടുത്ത് കച്ചവടം നടത്തി. ലോക്ക്ഡൗൺകാലത്ത് നിർമിച്ച കരകൗശല വസ്‌തുക്കളും പെയിന്റിങ്ങുകളും വിറ്റു. മഴക്കാലപൂർവ ശുചീകരണവും പാഴ്‌വസ്‌തുക്കളുടെയും മാലിന്യങ്ങളുടെയും പുനരുപയോഗ സാധ്യതകളും ഉപയോഗപ്പെടുത്തി. പ്രമുഖ കായികതാരങ്ങളുടെ ജേഴ്‌സി ലേലത്തിനുവച്ചും അഞ്ച് ലക്ഷത്തിൽപരം രൂപ സമാഹരിച്ചു.
കണ്ണൂർ യൂത്ത് സെന്ററിൽ നടന്ന ചടങ്ങിൽ സംസ്ഥാന ട്രഷറർ എസ് കെ സജീഷിന് തുക കൈമാറി. ജില്ലാ പ്രസിഡന്റ് മനു തോമസ്, സെക്രട്ടറി എം ഷാജർ, ട്രഷറർ എം വിജിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സരിൻ ശശി, പി പി ഷാജിർ, സക്കീർ ഹുസൈൻ, മുഹമ്മദ് അഫ്സൽ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് കമ്മിറ്റികളുടെ വിഹിതം:
∙പെരിങ്ങോം – 850085
∙പയ്യന്നൂർ – 1351000
∙മാടായി – 1007811
∙ആലക്കോട് – 350000
∙തളിപ്പറമ്പ്-1144225
∙ശ്രീകണ്ഠാപുരം-519810
∙മയ്യിൽ-444444
∙പാപ്പിനിശ്ശേരി – 728000
∙കണ്ണൂർ – 738504
∙എടക്കാട് -650000
∙അഞ്ചരക്കണ്ടി – 510566
∙പിണറായി -1104936
∙തലശ്ശേരി-1701843
∙പാനൂർ – 1000000
∙കൂത്തുപറമ്പ്- 1200000
∙മട്ടന്നൂർ – 1000123
∙ഇരിട്ടി – 1300000
∙പേരാവൂർ – 407850
∙ആകെ – 16009197


ليست هناك تعليقات
إرسال تعليق