സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി
തിരുവനന്തപുരം :
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് 8 രൂപ തന്നെയാണ്. എന്നാല്‍ മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു. രണ്ടര കിലോമീറ്റര്‍ വരെ 8 രൂപ തന്നെയായിരിക്കും. 5 കിലോ മീറ്ററിന് 10 രൂപ നല്‍കണം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കോവിഡ് വ്യാപനവും ലോക്ക്ഡൌണും കാരണം യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ഇന്ധനവില പോലും ലഭിക്കുന്നില്ലെന്ന് ബസ് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. കൂടെ ഇന്ധനവില വര്‍ധന കൂടിയായതോടെ ബസുകള്‍ പലതും ഓട്ടം നിര്‍ത്തി.
തുടര്‍ന്ന് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഗതാഗത വകുപ്പ് സര്‍ക്കാരിലേക്ക് നല്‍കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

ليست هناك تعليقات
إرسال تعليق