Header Ads

  • Breaking News

    രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു; 24 മണിക്കൂറിൽ 48513 പുതിയ രോഗി; 768 മരണം


    ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു. 1531669 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 48,513 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 768 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 34193 മരണങ്ങളാണ് ഇതുവരെ രാജ്യത്തുണ്ടായത്.
    നിലവിൽ 509447 പേരാണ് ചികിത്സയിലുള്ളത്. 988029 പേർ രോഗമുക്തരായിട്ടുണ്ട്. 64.24 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
    1,77,43,740 കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയതെന്ന് ഐസിഎംആർ അറിയിച്ചു. ഇന്നലെ മാത്രം 4,08,855 സാമ്പിളുകൾ രാജ്യമൊട്ടാകെ പരിശോധിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad