Header Ads

  • Breaking News

    KSRTC ഡ്രൈവര്‍ക്ക് കോവിഡ്: കണ്ണൂര്‍ KSRTC ഡിപ്പോയുടെ പ്രവര്‍ത്തനം അവതാളത്തില്‍...

    കണ്ണൂര്‍

    കണ്ണൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. സര്‍വീസുകള്‍ താളം തെറ്റുന്ന സ്ഥിതിയിലാണ് ഡിപ്പോ. മുഴക്കുന്ന് സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരനാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങളൊന്നുമില്ലാതിരുന്ന ഇദ്ദേഹം വ്യാഴാഴ്ചവരെ ജോലിക്കുണ്ടായിരുന്നു.

    രണ്ടാഴ്ച മുന്‍പ് കണ്ണൂര്‍ വിമാനതാവളത്തിലിറങ്ങിയ കൊല്ലം സ്വദേശികളായ താജിക്കിസ്ഥാന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ച കെഎസ്‌ആര്‍ടിസി ബസ് ഓടിച്ചിരുന്നത് ഇദ്ദേഹമാണ്.

    വിദ്യാര്‍ഥി സംഘത്തില്‍ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം ഡ്രൈവറുടെയും സ്രവം പരിശോധനയ്ക്കയച്ചത്.

    കെഎസ്‌ആര്‍ടിസി ജീവനക്കാരുള്‍പ്പെടെ ഇദ്ദേഹവുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ആളുകള്‍ ക്വാറന്റൈനില്‍ പോകേണ്ടിവരും. റൂട്ട് മാപ്പ് തയ്യാറാക്കിവരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad