Header Ads

  • Breaking News

    വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസില്‍‌ യുവാവ് പിടിയിൽ


    പറവൂര്‍
    പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചു ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസില്‍ ചെറിയപല്ലം തുരുത്ത് നെടിയാറ സഞ്ജയിനെ (20) വടക്കേക്കര പൊലീസ് അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    2019ല്‍ ക്രിസ്മസ് പരീക്ഷ നടക്കുന്ന സമയത്ത് പെണ്‍കുട്ടിയെ വശീകരിച്ച്‌ പ്രതിയുടെ സുഹൃത്തിന്റെ കരിമ്ബാടത്തുള്ള വീട്ടില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച്‌ മദ്യവും ലഹരിമരുന്നും നല്‍കി മയക്കിയശേഷം പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 

    സംഭവത്തിനുശേഷം മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് കൊണ്ടുപോയപ്പോഴാണ് പീഡനവിവരം വീട്ടുകാര്‍ അറിഞ്ഞത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad