Header Ads

  • Breaking News

    പയ്യന്നൂരില്‍ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

    പയ്യന്നൂരില്‍ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ഇന്നലെ (24.06.2020) അപകടത്തില്‍പ്പെട്ടു. കാസര്‍കോട് നിന്ന് രോഗിയുമായി പരിയാരത്തേക്ക് പോവുകയായിരുന്നു 108 ആംബുലന്‍സ് ബുള്ളറ്റുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആംബുലന്‍സ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു.

    ഉടന്‍ തന്നെ നാട്ടുകാര്‍ രോഗിയെയും ഒപ്പമുണ്ടായവരെയും പുറത്തെടുക്കുകയും മറ്റൊരു ആംബുലന്‍സില്‍ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പരിക്കേറ്റ ബുള്ളറ്റ് യാത്രികന്‍ തൃശ്ശൂര്‍ സ്വദേശി മുരളീധരനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad