Header Ads

  • Breaking News

    ഇന്ന് ഈ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


    മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസർകോട്, കണ്ണൂർ തുടങ്ങിയ വടക്കൻ ജില്ലകളിലെ മലയോര മേഖലകളിലും നല്ല മഴ ലഭിക്കുന്നുണ്ട്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളാ ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതും വിലക്കിയിട്ടുണ്ട്. 

    24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലി മീറ്റർ മഴ വരെ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കാൻ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad