അഴിക്കോട് കിള്ളിയാറിനു സമീപം മധ്യവയസൻ മാസ്ക്കും ഹെൽമെറ്റും ധരിച്ച് തൂങ്ങിമരിച്ചു
അഴിക്കോട് കിള്ളിയാറിനു സമീപം മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഴിക്കോട് വളവെട്ടി സ്വദേശി അഷ്റഫ് ( 60 ) ആണ് മരിച്ചത്. മരണകാരണം ലഭ്യമല്ല.
മാസ്ക്കും ഹെൽമെറ്റും ധരിച്ചാണ് ഇയാളെ തുങ്ങി നിൽക്കുന്ന രീതിയിൽ കണ്ടെത്തിയത്. ആക്ടിവ യിലെത്തിയ അഷ്റഫ് വാഹനം റോഡ് സൈഡിൽ വെച്ച ശേഷം കിള്ളിയാറിനു സമീപം ഉണ്ടായിരുന്ന മരത്തിന്റെ ചില്ലയിൽ തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞു.
ليست هناك تعليقات
إرسال تعليق