ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ : കെ.എസ്.യുടെ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു
പേരാവൂർ :
കെ.എസ്.യു പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വളാഞ്ചേരിയിൽ 9 ആം ക്ലാസ്സുകാരി ദേവിക എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇരിട്ടി എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു. ഉപരോധസമരം ഇരിട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി .എ നസീർ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് ഫെബിൻ ജോസ് അധ്യക്ഷത വഹിച്ചു. എബിൻ പുന്നവേലിൽ, ആൽബിൻ പുതുശേരി, അലക്സ് ബെന്നി, റയീസ്, ആകാശ് ഹരികുമാർ, സ്റ്റെഫിൻ, അതുൽ, അരവിന്ദ് തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് നേതാക്കളായ സുമേഷ് കുമാർ, നിവിൽ മാനുവൽ, തുടമങ്ങിയവർ പങ്കെടുത്തു.
ليست هناك تعليقات
إرسال تعليق