കൊവിഡ് ബാധിച്ച് പരിയാരത്ത് ചികിത്സയിലുള്ള എക്‌സൈസ് ഡ്രൈവറുടെ നില ഗുരുതരം; ഉറവിടം കണ്ടെത്താനായില്ല
കണ്ണൂരിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഇരപത്തിയെട്ടുകാരന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എക്സൈസ് ഡ്രൈവറാണ് ഇയാൾ. കടുത്ത ന്യുമോണിയ ബാധിച്ചതിനാൽ ശ്വാസകോശത്തിന്റെ പ്രവർത്തനത്തിന് ഗുരുതരമായ തകരാറുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇയാൾക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.
ليست هناك تعليقات
إرسال تعليق