സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസ് നിർത്തും
സാമ്പത്തിക പ്രതിസന്ധി മൂലം സർവീസുകൾ നിർത്താനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ. തിങ്കളാഴ്ച മുതൽ ഒരു സർവീസും നടത്തില്ലെന്ന് കൊച്ചിയിൽ ചേർന്ന ബസ്സുടമകളുടെ യോഗം തീരുമാനിച്ചു. പ്രശ്നത്തിൽ പരിഹാരം കാണുകയോ നിരക്ക് വർധിപ്പിക്കുകയോ ചെയ്യും വരെ സർവീസ് നടത്തേണ്ടെന്നാണ് സംഘടനയുടെ തീരുമാനം. അതെസമയം പ്രതിഷേധമല്ലെന്നും നഷ്ടം മൂലമാണ് സർവീസ് നിർത്തുന്നതെന്നും പ്രൈവറ്റ് ബസ് ഓണേഴ്സ് പ്രതിനിധി അറിയിച്ചു.
ليست هناك تعليقات
إرسال تعليق