Header Ads

  • Breaking News

    വിദ്യാര്‍ഥിനിയെ കാണാതായി; മീനച്ചിലാറ്റില്‍ തിരച്ചില്‍


    കാഞ്ഞിരപ്പള്ളി
    പരീക്ഷക്ക് പോയ ഡിഗ്രി വിദ്യാര്‍ഥിനിയെ കാണാതായി. പാറത്തോട് പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയെയാണ് (20) കാണാതായത്. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളജില്‍ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ഥിയായ അഞ്ജു യൂനിവേഴ്‌സിറ്റി പരീക്ഷയെഴുതാന്‍ ശനിയാഴ്ച ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളജില്‍ എത്തിയിരുന്നു. വൈകീട്ടായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ബാഗ് ചേര്‍പ്പുങ്കല്‍ പാലത്തിന് സമീപം കണ്ടെത്തി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad