Header Ads

  • Breaking News

    കണ്ണൂര്‍ നഗരത്തില്‍ കര്‍ശന നിയന്ത്രണം; റോഡുകള്‍ അടച്ചു

    കണ്ണൂര്‍
    സമ്പർക്കത്തിലൂടെ കണ്ണൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ നഗരത്തില്‍ നിയന്ത്രണം കര്‍ശനമാക്കി. നഗരത്തില്‍ കടകളും സ്ഥാപനങ്ങളും ഓഫീസുകളും അടച്ചു. കോര്‍പറേഷനിലെ മൂന്ന് ഡിവിഷനുകളാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്. ഇതിനുപുറമെ കണ്ണൂര്‍ പഴയ ബസ്റ്റാന്‍ഡും പരിസരങ്ങളും പൂര്‍ണമായും അടച്ചു. അവശ്യസര്‍വീസിലുള്ളവരെ മാത്രമേ നഗരത്തിലേക്ക് കടത്തിവിടുന്നൂള്ളൂ. നഗരത്തിലേക്കുള്ള ചെറുറോഡുകള്‍ മുഴുവനായും അടച്ചിട്ടു. മുഴുവന്‍ റോഡുകളിലും ശക്തമായ പൊലീസ് പരിശോധനയുണ്ട്. താളിക്കാവ്, കാനത്തൂര്‍, പയ്യാമ്പലം വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണിലുള്ളത്. ഈ പ്രദേശങ്ങളിലുള്ളവരെ പുറത്തുപോകാനോ മറ്റുള്ളവരെ ഇവിടേക്ക് കടക്കാനോ അനുവദിക്കുന്നില്ല. നഗരത്തിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വൈകീട്ടോടെ നിയന്ത്രണം വ്യാപിപ്പിക്കാനും പൊലീസ് നിര്‍ദേശമുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad