Header Ads

  • Breaking News

    പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്ന് എത്തിയ ആള്‍ക്ക് കോവിഡ്

    നടന്‍ പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനില്‍ നിന്ന് സിനിമാ സംഘത്തോടൊപ്പം എത്തിയ ആള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ മലപ്പുറം സ്വദേശിയാണ്.ആട് ജീവിതം സിനിമാസംഘത്തോടൊപ്പം ഭാഷാ സഹായിയാണ് ഇയാള്‍ ജോര്‍ദാനിലേക്ക് പോയത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

    ക്വാറന്റീനില്‍ കഴിയുന്ന നടന്‍ പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാ ഫലം കഴിഞ്ഞ ദിവസം വന്നിരുന്നു. നെഗറ്റീവായിരുന്നു ഫലം.’ആടുജീവിത’ത്തിന്റെ ചിത്രീകരണം കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയ നടന്‍ 12 ദിവസത്തോളമായി ക്വാറന്റീനിലാണ്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നാണ് നടന്‍ അറിയിച്ചിരിക്കുന്നത്. തന്റെ കോവിഡ് പരിശോധനാ ഫലവും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു

    ജോര്‍ദാനില്‍ നിന്ന് മടങ്ങിയെത്തിയ നടന്‍ പെയിഡ് ക്വാറന്റീന്‍ കേന്ദ്രത്തിലായിരുന്ന താമസിച്ചിരുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ ആഴ്ചയിലെ ക്വാറന്റീന്‍ ദിനങ്ങള്‍. ഏകദേശം മൂന്ന് മാസം ജോര്‍ദാനില്‍ ചിലവഴിച്ച ശേഷമാണ് നടനും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകരും അടങ്ങുന്ന സംഘം തിരിച്ചെത്തിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad