Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്

    കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് പാപ്പിനിശ്ശേരി, തൃപ്പങ്ങോട്ടൂർ, കുറ്റ്യാട്ടൂർ, കണ്ണൂർ കോർപ്പറേഷൻ, കോട്ടയം മലബാർ, മാങ്ങാട്ടിടം, ഉദയഗിരി, മുണ്ടേരി,പയ്യന്നൂർ, എരുവേശ്ശി സ്വദേശികൾക്ക്
    ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 256 ആയി. ഇതില്‍ 141 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ അഞ്ച് പേര്‍ ഇന്നലെയാണ് ഡിസ്ചാര്‍ജായത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന കുന്നോത്ത്പറമ്പ് സ്വദേശി 61കാരന്‍, പാനൂര്‍ സ്വദേശികളായ 48കാരി, രണ്ട് വയസുകാരന്‍, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന പന്ന്യന്നൂര്‍ സ്വദേശി 27കാരി, ശ്രീകണ്ഠാപുരം സ്വദേശി 29കാരി എന്നിവരാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad