Header Ads

  • Breaking News

    കാസര്‍കോട് മുളിയാറില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

    ബോവിക്കാനം: 
    കാസര്‍കോട് മുളിയാറില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. മാസ്തി കുണ്ടിലെ അബ്ദുല്‍ സത്താറിനാണ് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
    കഞ്ചാവ് വില്‍പനയുടെ ഏജന്‍റുമാരായ യൂനസ്, അജ്മല്‍ എന്ന അജു, ഷെറീഫ് എന്നിവരാണ് അക്രമികളെന്ന് സത്താര്‍ പറഞ്ഞു. സാരമായ പരിക്കേറ്റ സത്താറിനെ ഇകെ നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്കും കാലിനുമാണ് ആഴത്തിലുള്ള പരിക്ക്. മാസ്തിക്കുണ്ട്, ബെഞ്ച്‌കോര്‍ട്ട് ചാത്തപ്പാടി റോഡ് എന്നിവിടങ്ങളില്‍ വ്യാപകമായ കഞ്ചാവ് വില്‍പനയുള്ളതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. ഡി വൈ എസ് പി ഉള്‍പ്പെടുന്ന പോലീസ് സംഘം വെളളിയാഴ്ച ഇവിടെ പരിശോധന നടത്തിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് മാഫിയയുടെ അക്രമം.
    അക്രമികള്‍ക്കെതിരെ ആദൂര്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഉപ്പള ബേക്കൂരില്‍ കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ ആളുകള്‍ നോക്കിനില്‍ക്കെ ബേക്കൂരിലെ ഗഫൂറിനെ(42) കഞ്ചാവ് സംഘം വെട്ടിയിരുന്നു. ഇവിടെ ഗുണ്ടാ സംഘങ്ങള്‍ പരസ്പരം വെട്ടിപ്പരിക്കേല്‍പിക്കുന്ന സംഭവങ്ങള്‍ നിത്യമാകുകയാണ്. രാപ്പകല്‍ ഭേദമില്ലാതെ സംഘങ്ങള്‍ തോക്കുകളും കത്തികളും അടക്കമുള്ള മാരകായുധങ്ങളുമായി കാറില്‍ കറങ്ങുന്നത് ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയാകുകയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad