Header Ads

  • Breaking News

    കണ്ണൂരില്‍ ഉറവിടമറിയാത്ത രോഗികള്‍ കൂടുന്നു; ജനങ്ങള്‍ അച്ചടക്കം പാലിക്കണം: ജില്ലാ കലക്ടർ

    കണ്ണൂര്‍
    കണ്ണൂരില്‍ ഉറവിടമറിയാത്ത രോഗബാധിതരുടെ സമ്പര്‍ക്കം കണ്ടെത്തല്‍ അതീവ ദുഷ്‌കരമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി.വി സുഭാഷ്. മരിച്ച എക്‌സൈസ് ഡ്രൈവര്‍ സുനില്‍ കുമാറിനും, കണ്ണൂര്‍ നഗരത്തിലെ 14 കാരനും എവിടെ നിന്ന് രോഗം ബാധിച്ചു എന്നതില്‍ ഒരു സൂചനയും കിട്ടുന്നില്ലെന്ന് കലക്ടര്‍ പറഞ്ഞു. ഇവരുടെ സമ്പര്‍ക്കപ്പട്ടിക വലുതായത് കൂടുതല്‍ ആശങ്കയാണ് ഉണ്ടാക്കുന്നത്. മാത്രമല്ല, രോഗം ബാധിച്ചവര്‍ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് മറ്റൊരു വെല്ലുവിളിയാണ്. ആളുകളുടെ അച്ചടക്കമില്ലായ്മ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ടി.വി സുഭാഷ് പറഞ്ഞു. രോഗം വരാതിരിക്കാന്‍ ജനങ്ങള്‍ തന്നെ അച്ചടക്കവും നിയന്ത്രണവും പാലിക്കണമെന്ന് കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad