കോഴിക്കോട് അസിസ്റ്റന്‍ഡ് കളക്ടറായി ശ്രീധന്യാ സുരേഷ് ചുമതലയേറ്റു
കോഴിക്കോട്:
കോഴിക്കോട് അസിസ്റ്റന്‍ഡ് കളക്ടറായി ശ്രീധന്യാ സുരേഷ് ചുമതലയേറ്റു. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ശ്രീധന്യ.
വ്യാഴാഴ്ച വൈകിട്ട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു മുന്‍പാകെയാണ് ചുമതലയേറ്റത്.
കേരളത്തില്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വീസിലെത്തുന്ന ആദ്യത്തെയാളാണ് ശ്രീധന്യ. നിയമനം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി രണ്ടാഴ്ച തിരുവനന്തപുരത്ത് ക്വാറന്‍റൈനിലായിരുന്നു ശ്രീധന്യ.
ليست هناك تعليقات
إرسال تعليق