Header Ads

  • Breaking News

    ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചുകയറി ഭര്‍തൃമതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം

    കുമ്പഡാജെ: 
    മാര്‍പ്പിനടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചുകയറി ഭര്‍തൃമതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാര്‍പ്പിനടുക്കയിലെ പ്രദീപ് (23), രഞ്ജിത് (24) എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രദീപിനെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ക്വാര്‍ട്ടേഴ്‌സില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തെത്തിയ ഇവര്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. യുവതി ബഹളം വെച്ചതോടെ രണ്ടുപേരും ഓടിമറയുകയായിരുന്നു. പിന്നീട് യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ്, രഞ്ജിത്തിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad