തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടി
തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടി. കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. 86,000ത്തിലധികം പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്.
ചെന്നൈ, മധുര തുടങ്ങിയ നഗരങ്ങളിൽ കർശന ലോക്ക് ഡൗൺ ജുലൈ 5 വരെ തുടരും. ചെന്നൈ, കാഞ്ചിപുരം, ചെങ്കൽപേട്ട്, തിരുവള്ളൂർ മേഖലകളിലാണ് കർശന ലോക്ക് ഡൗൺ. സംസ്ഥാനത്താകെ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും
സ്‌കൂളുകൾ, കോളജുകൾ, മാളുകൾ, റിസോർട്ടുകൾ, ലോഡ്ജുകൾ, തീയറ്ററുകൾ, ബാറുകൾ തുറക്കില്ല. മത സമ്മേളനങ്ങൾ പ്രാർഥന ചടങ്ങുകൾ എന്നിവക്ക് വിലക്കുണ്ട്.
ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പോകാൻ വിനോദ സഞ്ചാരികളെ അനുവദിക്കില്ല.

ليست هناك تعليقات
إرسال تعليق