Header Ads

  • Breaking News

    പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ ബസില്‍ വച്ച്‌ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഡ്രൈവര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: 
    പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ ബസില്‍ വച്ച്‌ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഡ്രൈവര്‍ അറസ്റ്റില്‍. സംഭവത്തില്‍ ബീമാപള്ളി സ്വദേശി അബ്ദുള്‍ റൗഫിനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് അറസ്റ്റിലായ അബ്ദുല്‍ റൗഫ്.
    ദേഹസ്വസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് പീഡനത്തിന് ഇരയായെന്നും ഗര്‍ഭിണിയാണെന്നുമുള്ള വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പൂന്തുറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയോട്‌
    കാര്യങ്ങള്‍ ചോദിച്ചതോടെയാണ് ബസില്‍ വച്ച്‌ അബ്ദുല്‍ റൗഫ് ആണ് തന്നെ പീഡനത്തിന് ഇരയാക്കിയതെന്ന് പെണ്‍കുട്ടി പറഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തതു. ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്‌.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad