Header Ads

  • Breaking News

    പന്ത്രണ്ടുകാരിക്ക് അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത അധ്യാപിക റിമാന്‍ഡില്‍


    കോഴിക്കോട്: പന്ത്രണ്ടുകാരിക്ക് അശ്ലീല വീഡിയോ കാണിച്ചുകൊടുത്തതിന് അറസ്റ്റിലായ  അധ്യാപികയെ റിമാന്‍ഡ് ചെയ്തു. താമരശ്ശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണി എന്ന മുപ്പത്തഞ്ചുകാരിയെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വീടിനു സമീപത്തെ കളിസ്ഥലത്ത് എത്തിയ വിദ്യാര്‍ത്ഥിനിയെ മാറ്റി നിറുത്തിയശേഷം അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തുവെന്നായിരുന്നു പരാതി.

    സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് പൊലീസ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ അന്വേഷണത്തിന് ശേഷം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തത്. സ്വകാര്യ സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപികയായ ലീലാമണി പന്ത്രണ്ടുകാരിയുടെ മാതാവിനോട് അശ്ലീല രീതിയില്‍ പെരുമാറിയിരുന്നതായും പരാതിയുണ്ട്. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad