എക്സ്റേ എടുക്കാനെത്തിയ യുവതിയെ കടന്നുപിടിച്ച ജീവനക്കാരൻ ,അറസ്റ്റില്‍
എക്സ്റേ എടുക്കാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്കാനിംഗ് സെന്റര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കടക്കല്‍ ചുണ്ട ടി.ടി. ഹൗസില്‍ തന്‍സീറിനെയാണ്(25) പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വനിതാ സ്റ്റാഫ് ഉണ്ടായിരുന്നില്ല. പ്രതി കടന്നുപിടിച്ചതോടെ കുതറി രക്ഷപ്പെട്ട യുവതി പുനലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കടുത്ത നടുവേദനയെ തുടര്‍ന്നാണ് യുവതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.പരിശോധിച്ച ഡോക്ടര്‍ എക്സ്റേ എടുക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്‍പ്രകാരം പുനലൂര്‍ സിറ്റി സ്കാനിംഗ് സെന്ററില്‍ എത്തിയപ്പോഴായിരുന്നു പീഡന ശ്രമം. എസ്.ഐ രാജ്കുമാറിന്റെ നേതൃത്വത്തില്‍ തന്‍സീറിനെ അറസ്റ്റ് ചെയ്തത്.
ليست هناك تعليقات
إرسال تعليق